റിയാദ് സീസൺ: ബൊളിവുഡ് വേൾഡ് സന്ദർശകർക്കായി തുറന്നു

  1. Home
  2. International

റിയാദ് സീസൺ: ബൊളിവുഡ് വേൾഡ് സന്ദർശകർക്കായി തുറന്നു

riyadh


വിവിധ രാജ്യങ്ങളുടെ പാരമ്പര്യവും സംസ്‌കാരവും വിനോദങ്ങളും ഒരുകുടക്കീഴിൽ അണിനിരത്തി റിയാദ് സീസൺ 2026-ന്റെ ഭാഗമായുള്ള 'ബൊളിവാർഡ് വേൾഡ്' സന്ദർശകർക്കായി തുറന്നു. റിയാദ് സീസണിന്റെ ഏഴാമത് പതിപ്പിൽ തുടർച്ചയായ അഞ്ചാം വർഷമാണ് ഈ പ്രധാന വിനോദ കേന്ദ്രം സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളെ അടുത്തറിയാനും കുടുംബത്തോടൊപ്പം വൈവിധ്യമാർന്ന വിനോദങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കുന്നതാണ് ഈ ആഗോള പ്രദർശന നഗരി.

സൗദി അറേബ്യ, കുവൈത്ത്, തുർക്കി, ഇറാൻ, ഇന്ത്യ, ജപ്പാൻ, ചൈന, ഫ്രാൻസ്, ഇറ്റലി, മൊറോക്കോ, ഈജിപ്ത്, യു.എസ് തുടങ്ങി നിരവധി രാജ്യങ്ങളുടെ പ്രത്യേക പവലിയനുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും തനതായ വാസ്തുവിദ്യ, പരമ്പരാഗത ചന്തകൾ, കരകൗശല വസ്തുക്കൾ, നാടൻ വിഭവങ്ങൾ വിളമ്പുന്ന റസ്റ്റോറന്റുകൾ എന്നിവ സന്ദർശകർക്ക് യഥാർത്ഥ വിദേശ യാത്രാനുഭവമാണ് പകരുന്നത്. ഇതിനുപുറമെ, അതത് രാജ്യങ്ങളുടെ തനത് കലാപരിപാടികളും തത്സമയ പ്രദർശനങ്ങളും വേദികളെ ആകർഷകമാക്കുന്നു.

വിനോദ സഞ്ചാരികളെ കാത്ത് നിരവധി റൈഡുകളും സാഹസിക വിനോദങ്ങളും ബൊളിവാർഡ് വേൾഡിലുണ്ട്. ആമസോണിയ വാട്ടർ റൈഡ്, 360 ഡിഗ്രി സിനിമാനുഭവം സമ്മാനിക്കുന്ന വൂസ് ഡോം, ബി.എൽ.വി.ഡി പിയർ അമ്യൂസ്മെന്റ് റൈഡുകൾ, കേബിൾ കാർ യാത്ര, തടാകത്തിലൂടെയുള്ള ബോട്ട് സവാരി എന്നിവ പ്രധാന ആകർഷണങ്ങളാണ്. 2022-ൽ തുടക്കമിട്ട ബൊളിവാർഡ് വേൾഡിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ Webook പ്ലാറ്റ്‌ഫോം വഴി സ്വന്തമാക്കാവുന്നതാണ്.