റോഡ് അറ്റകുറ്റപ്പണി: ശൈഖ് ഈസ ബിൻ സൽമാൻ പാലത്തിൽ മനാമ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം

  1. Home
  2. International

റോഡ് അറ്റകുറ്റപ്പണി: ശൈഖ് ഈസ ബിൻ സൽമാൻ പാലത്തിൽ മനാമ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം

bahrain


ശൈഖ് ഈസ ബിൻ സൽമാൻ കോസ്‌വേയിൽ റോഡ് പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്റൈൻ പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. മനാമയിലേക്ക് പോകുന്ന പടിഞ്ഞാറൻ ദിശയിലെ സ്ലോ ലൈനാണ് (Slow lane) പ്രവൃത്തികളുടെ ഭാഗമായി അടച്ചിടുന്നത്. ഈ സമയത്ത് യാത്രക്കാർക്കായി രണ്ട് ലൈനുകൾ ലഭ്യമായിരിക്കും.

വെള്ളിയാഴ്ച പുലർച്ചെ 12:00 മുതൽ ഞായറാഴ്ച പുലർച്ചെ 05:00 വരെയാണ് ഗതാഗത നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക. സുരക്ഷ മുൻനിർത്തി റോഡ് ഉപയോഗിക്കുന്ന മുഴുവൻ ഡ്രൈവർമാരും ഗതാഗത നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.