ട്രാഫിക് പിഴകളിൽ 50% ഇളവ്: വ്യാജ സന്ദേശങ്ങൾക്കെതിരെ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്

  1. Home
  2. International

ട്രാഫിക് പിഴകളിൽ 50% ഇളവ്: വ്യാജ സന്ദേശങ്ങൾക്കെതിരെ നിർദ്ദേശവുമായി റോയൽ ഒമാൻ പോലീസ്

fake ad


ഒമാനിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്നും സൈബർ തട്ടിപ്പിന്റെ ഭാഗമാണെന്നും റോയൽ ഒമാൻ പോലീസ് (R.O.P) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ സന്ദേശങ്ങളോടും പരസ്യങ്ങളോടും ആരും പ്രതികരിക്കരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.

വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തുന്നതിനായി തട്ടിപ്പുകാർ രൂപകൽപന ചെയ്ത വ്യാജ ലിങ്കുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്. 12 മണിക്കൂറിനകം പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയുള്ള വ്യാജ സന്ദേശങ്ങൾ ഫോണുകളിൽ എത്തുന്നതിനെതിരെയും ആർ.ഒ.പി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളും സേവനങ്ങളും റോയൽ ഒമാൻ പോലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം പരിശോധിച്ച് ഉറപ്പുവരുത്തണം. അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും, സംശയാസ്പദമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കണമെന്നും ആർ.ഒ.പി അഭ്യർത്ഥിച്ചു.