യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ എന്നും ഭീഷണി: നാറ്റോ

  1. Home
  2. International

യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ എന്നും ഭീഷണി: നാറ്റോ

nato


യുക്രെയ്നിൽ റഷ്യ പരാജയപ്പെട്ടാലും അവർ എന്നും നാറ്റോയ്ക്ക് ഒരു ഭീഷണിയാണെന്ന് സംഘടനയുടെ ചെയർമാൻ അഡ്മിറൽ റോബ് ബൗർ. ‘‘യുദ്ധത്തിന്റെ ഫലം എന്തുതന്നെയായിക്കോട്ടെ, റഷ്യയ്ക്ക് ഇത്തരം അതിമോഹം ഉണ്ടായിരിക്കും. അതുകൊണ്ട് ആ ഭീഷണി ഒഴിവാകില്ല’’ – ബ്രസൽസിലെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടു ബൗർ പറഞ്ഞു.

‘‘റഷ്യ അവർക്ക് എന്താണോ ഉള്ളത് അത് പുനഃസംഘടിപ്പിക്കും. ഈ യുദ്ധത്തിൽനിന്ന് അവർ പാഠം പഠിക്കും. സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. എത്ര വർഷം കൊണ്ട് റഷ്യ സ്വയം മെച്ചപ്പെടുത്തിയെടുക്കുമെന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു’’– അഡ്മിറൽ കൂട്ടിച്ചേർത്തു. നാറ്റോ അംഗ രാജ്യങ്ങളിലെ ഉയർന്ന സൈനിക ഉദ്യോഗസ്ഥരുടെ ദ്വിദിന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.