യുക്രൈനിൽ ബസുകൾക്ക് നേരെ റഷ്യൻ ബോംബാക്രമണം; 33 പേർ കൊല്ലപ്പെട്ടു

  1. Home
  2. International

യുക്രൈനിൽ ബസുകൾക്ക് നേരെ റഷ്യൻ ബോംബാക്രമണം; 33 പേർ കൊല്ലപ്പെട്ടു

ukraine


യുക്രൈന്റെ കിഴക്കൻ നഗരമായ ക്രമാതോർക്കിൽ രണ്ട് സിവിലിയൻ ബസുകൾക്ക് നേരെ റഷ്യ നടത്തിയ ഗ്ലൈഡ് ബോംബ് ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ക്രമാതോർക്കിന്റെ ഭാഗമായ ബിലെൻകെ ഗ്രാമത്തിലുണ്ടായ വേറെയൊരു ആക്രമണത്തിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 33 ആയി ഉയർന്നു. ആക്രമണത്തിൽ 18 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പൗരന്മാരെ ലക്ഷ്യമിട്ട് റഷ്യ ബോധപൂർവം നടത്തിയ ആക്രമണമാണിതെന്ന് യുക്രൈൻ അധികൃതർ ആരോപിച്ചു.

യുക്രൈന്റെ വ്യാവസായിക മേഖലയായ ഡോൺബാസ് പിടിച്ചെടുക്കാനുള്ള റഷ്യൻ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ക്രമാതോർക്കും സമീപ നഗരമായ സ്ലോവ്യൻസ്‌കും. ആക്രമണത്തോട് ലോകം ശക്തമായി പ്രതികരിക്കണമെന്നും റഷ്യൻ കടന്നുകയറ്റത്തിന് യുക്രൈന്റെ ഭാഗത്തുനിന്ന് കടുത്ത തിരിച്ചടിയുണ്ടാകുമെന്നും പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി പ്രതികരിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.