കുവൈത്ത് ഫൈൻഡറിലെ സ്ഥാപന വിവരങ്ങൾ പുതുക്കാൻ പുതിയ സേവനവുമായി സഹൽ ആപ്പ്

  1. Home
  2. International

കുവൈത്ത് ഫൈൻഡറിലെ സ്ഥാപന വിവരങ്ങൾ പുതുക്കാൻ പുതിയ സേവനവുമായി സഹൽ ആപ്പ്

sahel app


കുവൈത്ത് ഫൈൻഡറിലെ (Kuwait Finder) ബിസിനസ് സ്ഥാപനങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും വിവരങ്ങൾ ഇനി സഹൽ ബിസിനസ് ആപ്പ് (Sahel Business App) വഴി പൂർത്തിയാക്കാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെയും ബിസിനസുകളുടെയും വിലാസങ്ങളും വിവരങ്ങളും കണ്ടെത്താൻ സഹായിക്കുന്ന പ്രധാന ഓൺലൈൻ ഡയറക്ടറിയാണ് കുവൈത്ത് ഫൈൻഡർ.

പുതിയ സേവനം വഴി സ്ഥാപനങ്ങളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള കോൺടാക്ട് വിവരങ്ങളും മറ്റ് വിശദാംശങ്ങളും ആപ്പിലൂടെ നേരിട്ട് ചേർക്കാനും പുതുക്കാനും സാധിക്കും. ജനറൽ സിവിൽ ഇൻഫർമേഷൻ വകുപ്പാണ് (PACI) ഈ പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടുതൽ കൃത്യതയോടെയും എളുപ്പത്തിലും പുതുക്കാനും ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.