2026 മൂന്നാം പാദത്തിൽ സലാം എയറിന് വൻ കുതിപ്പ്; യാത്രക്കാരുടെ എണ്ണത്തിൽ 51% വർധനവ്

  1. Home
  2. International

2026 മൂന്നാം പാദത്തിൽ സലാം എയറിന് വൻ കുതിപ്പ്; യാത്രക്കാരുടെ എണ്ണത്തിൽ 51% വർധനവ്

salam air


2026-ലെ മൂന്നാം പാദത്തിൽ സലാം എയർ സർവീസുകളിൽ വൻ വളർച്ച രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 51.6 ശതമാനം വർധനവുണ്ടായതോടെ മൊത്തം യാത്രക്കാരുടെ എണ്ണം 9,62,016 ആയി ഉയർന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 6,833 വിമാന സർവീസുകളാണ് കമ്പനി നടത്തിയത്. വിമാന സർവീസുകളിൽ 19.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

മുൻ വർഷത്തെ (2025) മൂന്നാം പാദത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 5.1 ശതമാനത്തിന്റെയും സർവീസുകളിൽ 9.1 ശതമാനത്തിന്റെയും വാർഷിക വളർച്ചയും കൈവരിക്കാനായി. തിരക്കേറിയ വേനൽക്കാലത്തെ യാത്രാ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ സാധിച്ച കമ്പനിയുടെ കൃത്യനിഷ്ഠ (On-Time Performance) 76 ശതമാനമാണെന്നും സലാം എയർ വ്യക്തമാക്കി.