ഇറാനിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് സലാം എയർ

  1. Home
  2. International

ഇറാനിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിച്ച് സലാം എയർ

salam air


മസ്‌കത്തിൽനിന്ന് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ ഔദ്യോഗികമായി പുനരാരംഭിച്ചു. ഏതാനും മാസങ്ങളുടെ ദീർഘമായ ഇടവേളക്കു ശേഷമാണ് ഈ റൂട്ടിൽ സർവീസുകൾ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന സലാം എയർ വിമാനത്തെ വ്യോമയാന ആചാരപ്രകാരം പരമ്പരാഗത രീതിയിൽ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. ഈ മാസം രണ്ട് സർവിസുകൾ കൂടി നടത്താൻ എയർലൈൻ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു സലാം എയർ ഇതിനുമുമ്പ് അവസാനമായി തെഹ്‌റാനിലേക്ക് സർവീസ് നടത്തിയിരുന്നത്.

ഇറാനിയൻ വ്യോമയാന മേഖലക്കെതിരെയും അവിടേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കെതിരെയും അമേരിക്ക കടുത്ത സാമ്പത്തിക-വ്യോമയാന ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇറാനുമായി സഹകരിക്കുന്ന വിമാനക്കമ്പനികൾക്കെതിരായ യു.എസ് ട്രഷറിയുടെ കർശന മുന്നറിയിപ്പുകൾ നിലനിൽക്കവെയാണ് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ തെഹ്റാനിലേക്ക് വീണ്ടും യാത്രക്കാരുമായി സർവീസ് ആരംഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.