കുവൈത്ത്, ബെയ്‌റൂത്ത് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് സലാം എയർ

  1. Home
  2. International

കുവൈത്ത്, ബെയ്‌റൂത്ത് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് സലാം എയർ

salam air


മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും വ്യോമയാന നിർദ്ദേശങ്ങളും മുൻനിർത്തി കുവൈത്തിലേക്കും ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിലേക്കുമുള്ള വിമാന സർവീസുകൾ ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ (SalamAir) താൽക്കാലികമായി നിർത്തിവെച്ചു. പുതിയ തീരുമാനപ്രകാരം കുവൈത്തിലേക്കുള്ള എല്ലാ സർവീസുകളും ജൂലൈ 16 വരെ ലഭ്യമാകില്ല. ബെയ്‌റൂത്തിലേക്കുള്ള സർവീസുകൾ ജൂലൈ 17 വരെയാണ് നിർത്തിവെച്ചിരിക്കുന്നത്.

മേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും വ്യോമയാന വകുപ്പുകളുടെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടിയെന്ന് സലാം എയർ അധികൃതർ വിശദീകരിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ സ്ഥിതിഗതികൾ എയർലൈൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, വരും ദിവസങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങളും യാത്രക്കാരെ യഥാസമയം അറിയിക്കുമെന്നും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.