ആഗോള ഊർജ സുരക്ഷ: സൗദി-ഇറാഖ് മന്ത്രിമാർ റിയാദിൽ കൂടിക്കാഴ്ച നടത്തി

  1. Home
  2. International

ആഗോള ഊർജ സുരക്ഷ: സൗദി-ഇറാഖ് മന്ത്രിമാർ റിയാദിൽ കൂടിക്കാഴ്ച നടത്തി

saudi


സൗദിയും ഇറാഖും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ആഗോള ഊർജ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി ഇരുരാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും റിയാദിൽ ചർച്ച നടത്തി. സൗദി ഊർജ, ധന, വ്യവസായ മന്ത്രിമാരും ഇറാഖി എണ്ണ, ധനകാര്യ മന്ത്രിമാരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.

മേഖലയിലെ എണ്ണ വിതരണവും നിലവിലെ പശ്ചിമേഷ്യൻ സാഹചര്യങ്ങളും വിലയിരുത്തിയ സംഘം ഊർജം, ധനകാര്യം, വ്യവസായം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയിലെത്തി. ആഗോള ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം നിർണായകമാണെന്ന് യോഗം വിലയിരുത്തി.