സൗദി ദേശീയ ദിനം: 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

  1. Home
  2. International

സൗദി ദേശീയ ദിനം: 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

saudi


സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിലും ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുമായി 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വാണിജ്യ മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചു. എല്ലാത്തരം ഉപഭോഗ വസ്തുക്കളും ഉൾപ്പെടുന്ന ഓഫറുകൾക്കായി വ്യക്തിഗത സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കുമായി 3,500-ലധികം ഡിസ്‌കൗണ്ട് ലൈസൻസുകൾ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

ഒരു ലൈസൻസ് ലഭിക്കുന്ന സ്ഥാപനത്തിന് അതിന് കീഴിലുള്ള മുഴുവൻ ശാഖകളിലും ഓഫറുകൾ ലഭ്യമാക്കാം. കൂടാതെ, ഈ ഡിസ്‌കൗണ്ടുകൾ അനുവദിക്കുമ്പോൾ സ്ഥാപനങ്ങളുടെ വാർഷിക ഡിസ്‌കൗണ്ട് ബാലൻസിൽ നിന്ന് ദിവസങ്ങൾ നഷ്ടപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ദേശീയ ദിന ഓഫറുകളിൽ ക്രമക്കേടുകൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ രാജ്യത്തുടനീളം പരിശോധനകൾ ശക്തമാക്കും.

ഓഫറുകളുടെ വിശ്വസനീയത ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് ലൈസൻസിലെ ഇലക്ട്രോണിക് ബാർകോഡ് മൊബൈൽ സ്കാൻ വഴി പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഡിസ്‌കൗണ്ടിന്റെ ശതമാനം, കാലാവധി, സ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.