ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

  1. Home
  2. International

ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

eid al adha and arafat days


ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള അവധി ദിനങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. . മാർച്ച് 18 ബുധനാഴ്ച മുതലാണ് പൊതു അവധി ആരംഭിക്കുന്നത്. എല്ലാ ജീവനക്കാർക്കും നാല് ദിവസം അവധി ലഭിക്കും. മാർച്ച് 22 ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവൃത്തിദിവസം പുനരാരംഭിക്കും. റമദാൻ മാസപ്പിറവി കാണുന്നതിനനുസരിച്ച് പെരുന്നാൾ തീയതിയിൽ മാറ്റം വരാം എന്നും അറിയിപ്പിൽ പറയുന്നു