യമനിൽ 69 ലക്ഷം ലിറ്റർ വെള്ളം എത്തിച്ച് സൗദി
യമനിലെ അൽ ഹുദൈദ ഗവർണറേറ്റിലെ അൽ ഖവ്ഖ മേഖലയിലേക്ക് 69 ലക്ഷത്തിലധികം ലിറ്റർ വെള്ളം എത്തിച്ച് സൗദി .2026 ഏപ്രിൽ മാസത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 56.57 ലക്ഷം ലിറ്റർ ഗാർഹിക ആവശ്യങ്ങൾക്കുള്ള വെള്ളവും 12.97 ലക്ഷം ലിറ്റർ കുടിവെള്ളവും വിതരണം ചെയ്തത്.അഭയാർഥി ക്യാമ്പുകളിൽ 565 ജലശേഖരണ സർവീസുകൾ നടത്തുകയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കൂടാതെ, 309 ക്യുബിക് മീറ്റർ മലിനജലം ക്യാമ്പുകളിൽ നിന്ന് നീക്കം ചെയ്യുകയും 16 താൽക്കാലിക ശൗചാലയങ്ങളുടെയും 14 ജലവിതരണ കേന്ദ്രങ്ങളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തു.കെ.എസ് റിലീഫിന്റെ ഈ മാനുഷിക പ്രവർത്തനങ്ങളിലൂടെ മേഖലയിലെ 80,553 പേർക്ക് നേരിട്ട് പ്രയോജനം ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
