ഗസ്സയിൽ കാൽ ലക്ഷത്തോളം പേർക്ക് ഭക്ഷണമെത്തിച്ച് സൗദി അറേബ്യയുടെ കാരുണ്യഹസ്തം

  1. Home
  2. International

ഗസ്സയിൽ കാൽ ലക്ഷത്തോളം പേർക്ക് ഭക്ഷണമെത്തിച്ച് സൗദി അറേബ്യയുടെ കാരുണ്യഹസ്തം

saudi arabia


യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ആശ്വാസമേകി ഗസ്സ മുനമ്പിൽ സൗദി അറേബ്യയുടെ വലിയ തോതിലുള്ള ഭക്ഷണ വിതരണം തുടരുന്നു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) പ്രത്യേക സെൻട്രൽ കിച്ചൺ വഴി 24,500 പാക്കറ്റ് ഭക്ഷണമാണ് ഗസ്സയുടെ മധ്യ-തെക്കൻ മേഖലകളിൽ വിതരണം ചെയ്തത്. ദുരിതബാധിതരായ 24,500 വ്യക്തികൾക്ക് ഈ പദ്ധതിയിലൂടെ നേരിട്ട് സഹായം ലഭിച്ചു.

നിലവിലെ കടുത്ത മാനുഷിക പ്രതിസന്ധികൾക്കിടയിൽ പട്ടിണിയും ദുരിതവും അനുഭവിക്കുന്ന ഫലസ്തീൻ കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് സൗദി അറേബ്യ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഗസ്സയിലെ കൂടുതൽ മേഖലകളിലേക്ക് കെഎസ് റിലീഫ് വഴിയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.