മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ അനുവദിച്ച് സൗദി അറേബ്യ

  1. Home
  2. International

മൾട്ടിപ്പിൾ എൻട്രി ഉംറ വിസകൾ അനുവദിച്ച് സൗദി അറേബ്യ

പു​തി​യ ഉം​റ സീ​സ​ണ്​ തു​ട​ക്കം


ഉംറയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ലോഞ്ച് ചെയ്തിരിക്കുകയാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം.ഈ വിസയുടെ സഹായത്തോടെ ഒരു വർഷത്തിനുള്ളിൽ ഒന്നിലധികം തവണ സൗദി അറേബ്യയിൽ പ്രവേശിക്കാനും, എല്ലാ സന്ദർശനങ്ങളും ചേർത്ത് പരമാവധി 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും കഴിയും.വിസ അനുവദിച്ച തീയതി മുതൽ 365 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.

അതേസമയം, ഹജ്ജ് സീസണിൽ ഈ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ ഉപയോഗിച്ച് സൗദിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഓരോ പുതിയ സന്ദർശനത്തിനും നുസുക് (Nusuk) പ്ലാറ്റ്ഫോം വഴി പുതിയ ഉംറ പെർമിറ്റ് സന്ദർഷകർ നേടണം. രാജ്യത്ത് നിന്നും പുറത്തുപോകുമ്പോൾ വിസ താൽക്കാലികമായി നിർത്തിവെക്കുകയും അടുത്ത സന്ദർശനത്തിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാൽ വീണ്ടും സജീവമാക്കുകയും ചെയ്യും.

ഈ വിസ കൈവശമുള്ളവർക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളിൽ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്.