യെമനിൽ സൗദി വ്യോമാക്രമണം ശക്തമാക്കി; വിവിധ മേഖലകളിൽ 40ലേറെ ആക്രമണമെന്ന് റിപ്പോർട്ട്

  1. Home
  2. International

യെമനിൽ സൗദി വ്യോമാക്രമണം ശക്തമാക്കി; വിവിധ മേഖലകളിൽ 40ലേറെ ആക്രമണമെന്ന് റിപ്പോർട്ട്

image


യെമനിൽ സൗദി അറേബ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കിയതായി റിപ്പോർട്ട്. യെമനിലെ വിവിധ മേഖലകൾ ലക്ഷ്യമാക്കി സൗദി യുദ്ധവിമാനങ്ങൾ നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

അൽ-സാലിഫ്, അൽ-തുഹൈത ജില്ലകൾക്ക് പുറമെ തന്ത്രപ്രധാനമായ കമറാൻ ദ്വീപിനെയും ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടന്നതായാണ് വിവരം. ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.