സെൽഫ്​ ഡ്രൈവിങ്​ വാഹനങ്ങൾക്ക് പുതിയ ട്രാഫിക് നിയമങ്ങളുമായി സൗദി

  1. Home
  2. International

സെൽഫ്​ ഡ്രൈവിങ്​ വാഹനങ്ങൾക്ക് പുതിയ ട്രാഫിക് നിയമങ്ങളുമായി സൗദി

self driving cars


ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി രാജ്യത്തെ ട്രാഫിക് നിയമങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങളുമായി സൗദി അറേബ്യ. ഡ്രൈവറില്ലാതെ സ്വയം ഓടുന്ന വാഹനങ്ങളും (Self-Driving Vehicles) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഗതാഗത സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനായി ട്രാഫിക് നിയമത്തിന്റെ നിർവഹണ ചട്ടങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ഉത്തരവിറക്കി. ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറാ’ പത്രത്തിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ ചട്ടങ്ങൾ നിലവിൽ വന്നു.

മനുഷ്യന്റെ ഇടപെടലില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ അപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവയിൽ ആർക്കൊക്കെയാണ് ഉത്തരവാദിത്തം എന്ന് കൃത്യമായി വേർതിരിക്കുന്നതാണ് പുതിയ നിയമം. മാറ്റങ്ങൾ ഇങ്ങനെയാണ്:

  • ഉത്തരവാദിത്തം നിശ്ചയിക്കൽ: സെൽഫ് ഡ്രൈവിങ് വാഹനത്തിൽ ഡ്രൈവർ ഉണ്ടെങ്കിൽ, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം ആ ഡ്രൈവർക്കായിരിക്കും. എന്നാൽ, ഡ്രൈവറില്ലാതെ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന വാഹനമാണെങ്കിൽ നിയമലംഘനങ്ങൾക്കും അപകടങ്ങൾക്കും വാഹനത്തിന്റെ ഉടമസ്ഥനായിരിക്കും നേരിട്ട് ഉത്തരവാദി.
  • പിഴയും ശിക്ഷയും: നിയമലംഘനങ്ങൾക്കുള്ള പിഴകൾ, ശിക്ഷകൾ, വാഹനം കണ്ടുകെട്ടൽ എന്നിവ സെൽഫ്​ ഡ്രൈവിങ്​ വാഹനങ്ങളുടെ ഡ്രൈവർമാർക്കും, ഡ്രൈവറില്ലാത്തവയുടെ കാര്യത്തിൽ ഉടമസ്ഥർക്കും ഒരുപോലെ ബാധകമായിരിക്കും.
  • പരമ്പരാഗത നിയമങ്ങളിൽ ഇളവ്: മറ്റൊരാൾക്ക് വാഹനം ഓടിക്കാൻ അനുമതി നൽകുന്ന പരമ്പരാഗത ട്രാഫിക് ഓതറൈസേഷൻ നിയമങ്ങൾ സെൽഫ്​ ഡ്രൈവിങ്​ വാഹനങ്ങൾക്ക് ബാധകമായിരിക്കില്ല.
  • രജിസ്‌ട്രേഷൻ റദ്ദാക്കൽ: സെൽഫ്​ ഡ്രൈവിങ്​ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഉടമ ആഗ്രഹിക്കുന്നുവെങ്കിൽ, ട്രാഫിക് വകുപ്പിൽ നിന്നും മറ്റ് ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണം. വാഹനത്തിന്റെ സാങ്കേതിക-നിയമപരമായ വശങ്ങൾ വിലയിരുത്തിയ ശേഷമേ റെക്കോർഡുകളിൽ നിന്ന് ഇവ നീക്കം ചെയ്യൂ.

റോഡ് അടയാളങ്ങൾ, സിഗ്നലുകൾ എന്നിവ പാലിക്കുന്നതിലും എമർജൻസി-വി.ഐ.പി വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിലും ഉടമകൾ ബാധ്യസ്ഥരാണ്. എ.ഐ, കാമറകൾ, റഡാർ, ലിഡാർ തുടങ്ങിയ അത്യാധുനിക സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, ഭാവിയിലെ സ്മാർട്ട് ഗതാഗത വിപ്ലവത്തെ സ്വീകരിക്കാൻ സൗദി അറേബ്യ പൂർണ്ണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.റോഡ് അടയാളങ്ങൾ, സിഗ്നലുകൾ എന്നിവ പാലിക്കുന്നതിലും എമർജൻസി-വി.ഐ.പി വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതിലും ഉടമകൾ ബാധ്യസ്ഥരാണ്. എ.ഐ, കാമറകൾ, റഡാർ, ലിഡാർ തുടങ്ങിയ അത്യാധുനിക സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, ഭാവിയിലെ സ്മാർട്ട് ഗതാഗത വിപ്ലവത്തെ സ്വീകരിക്കാൻ സൗദി അറേബ്യ പൂർണ്ണ സജ്ജമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.