ഗ്ലോബൽ ലോജിസ്റ്റിക്‌സ് ഫോറത്തിന്റെ രണ്ടാം പതിപ്പിന് സൗദി വേദിയാകുന്നു

  1. Home
  2. International

ഗ്ലോബൽ ലോജിസ്റ്റിക്‌സ് ഫോറത്തിന്റെ രണ്ടാം പതിപ്പിന് സൗദി വേദിയാകുന്നു

glf


ആഗോള ഗതാഗത, വിതരണ ശൃംഖലാ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന രണ്ടാം 'ഗ്ലോബൽ ലോജിസ്റ്റിക്‌സ് ഫോറത്തിന്' സൗദി അറേബ്യ വേദിയാകുന്നു. സൗദി ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നവംബർ 29 മുതൽ ഡിസംബർ 1 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലാണ് അന്താരാഷ്ട്ര ഉച്ചകോടി നടക്കുക. ഐക്യരാഷ്ട്രസഭയും സൗദി പോർട്ട്‌സ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന 'യു.എൻ ഗ്ലോബൽ സപ്ലൈ ചെയിൻ ഫോറം 2026'-ഉം ഇതോടൊപ്പം നടക്കും.

മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്ര ലോജിസ്റ്റിക് ഹബ്ബായി സൗദിയെ മാറ്റുക എന്ന 'വിഷൻ 2030' ലക്ഷ്യത്തിന് വലിയ ഊർജം നൽകുന്നതാണ് ഈ ഫോറം. ലോജിസ്റ്റിക് സേവനങ്ങളിലെ നൂതന സാങ്കേതികവിദ്യകൾ, സുസ്ഥിര വിതരണ ശൃംഖലകൾ, അന്താരാഷ്ട്ര ഗതാഗത ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. 2024-ൽ നടന്ന ആദ്യ പതിപ്പിൽ 30-ലധികം രാജ്യങ്ങളിൽ നിന്നായി 13,000-ത്തിലധികം ആളുകൾ പങ്കെടുക്കുകയും 1,600 കോടി (16 ബില്യൺ) സൗദി റിയാലിലധികം മൂല്യമുള്ള 67 കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.