ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവിസുമായി സൗദിയ

  1. Home
  2. International

ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവിസുമായി സൗദിയ

saudia


മലബാർ മേഖലയിലെ പ്രവാസികൾക്കും തീർഥാടകർക്കും ആശ്വാസമേകി ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ പ്രഖ്യാപിച്ച് സൗദി എയർലൈൻസ് (സൗദിയ). നവംബർ 16 മുതൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് (തിങ്കൾ, ബുധൻ, വെള്ളി) സർവിസ് നടത്തുക.

ജിദ്ദയിൽ നിന്ന് രാവിലെ 10-ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6-ന് കോഴിക്കോടെത്തും. തിരികെ രാത്രി 7.05-ന് പുറപ്പെട്ട് സൗദി സമയം രാത്രി 11-ന് ജിദ്ദയിലെത്തും. 180 പേർക്ക് സഞ്ചരിക്കാവുന്ന എയർബസ് 321 വിമാനങ്ങളാണ് ഈ റൂട്ടിൽ സൗദിയ ഉപയോഗിക്കുന്നത്. അഞ്ച് മണിക്കൂറും 30 മിനിറ്റുമാണ് യാത്രാസമയം.

ഇന്ത്യൻ വിമാനക്കമ്പനികൾ സർവിസുകൾ നിർത്തിവെച്ചതോടെ യാത്രാ ദുരിതത്തിലായ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും. സൗദിയ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിലെ ടിക്കറ്റുകൾക്ക് 20 കിലോ ചെക്ക്-ഇൻ ലഗേജ് ആനുകൂല്യവും ലഭിക്കും. കഴിഞ്ഞ ആഴ്ച ഫ്ലൈനാസും ഈ റൂട്ടിൽ നേരിട്ടുള്ള സർവിസ് പ്രഖ്യാപിച്ചിരുന്നു.