ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ വികസന സൂചികയിൽ ആഗോളതലത്തിൽ ഒന്നാമതെത്തി സൗദി അറേബ്യ
ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ വികസന സൂചികയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗദി അറേബ്യ. ഡിജിറ്റൽ വികസനത്തിലെ സുസ്ഥിരത, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ബഹിരാകാശ കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ മേഖലകളിലെ മുൻനിര പ്രകടനത്തെ മുൻനിർത്തിയാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായത്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനാണ് (ITU) ഏറ്റവും പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് "ശാക്തീകരിക്കപ്പെട്ട ഭാവിക്കായുള്ള ഒരു സുസ്ഥിര സമ്മാനം" എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ആശയവിനിമയം, ബഹിരാകാശം, സാങ്കേതിക മേഖല എന്നിവയിലെ വികസനങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. ഇ-മാലിന്യ മാനേജ്‌മെന്റ്, കൃത്രിമബുദ്ധി (AI), ഉപഗ്രഹ അധിഷ്ഠിത ഭൂമി നിരീക്ഷണം എന്നിവയും റിപ്പോർട്ടിൽ പ്രത്യേക നേട്ടങ്ങളായി എടുത്തുപറയുന്നു.
പൊതു-സ്വകാര്യ മേഖലകളിലെ 25-ലധികം സ്ഥാപനങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക സുസ്ഥിര പദ്ധതികളിലൂടെ സാങ്കേതികവിദ്യയെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സൗദി അറേബ്യയ്ക്ക് സാധിച്ചതായി ഐ.ടി.യു റിപ്പോർട്ട് വ്യക്തമാക്കുന്നു.
