കാർബൺ മാനേജ്‌മെന്റ്: സൗദിയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം

  1. Home
  2. International

കാർബൺ മാനേജ്‌മെന്റ്: സൗദിയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം

saudi


കാർബൺ മാനേജ്‌മെന്റിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സൗദി അറേബ്യയിലെ അഞ്ച് വിമാനത്താവളങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ജിസാൻ കിങ് അബ്ദുല്ല അന്താരാഷ്ട്ര വിമാനത്താവളം, നജ്റാൻ അന്താരാഷ്ട്ര വിമാനത്താവളം, ഷറൂറ വിമാനത്താവളം, വാദി ദവാസിർ വിമാനത്താവളം, അൽ വജ്ഹ് വിമാനത്താവളം എന്നിവയ്ക്കാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (ACI) അംഗീകാരം ലഭിച്ചത്. എയർപോർട്ട് ക്ലസ്റ്റർ II-ൽ ഉൾപ്പെടുന്ന ഈ വിമാനത്താവളങ്ങൾ കാർബൺ അക്രഡിറ്റേഷനിൽ ലെവൽ II ആണ് സ്വന്തമാക്കിയത്.

പരിസ്ഥിതി സൗഹൃദമായ കാർബൺ മാനേജ്‌മെന്റ് രീതികൾ വിജയകരമായി നടപ്പാക്കിയതിനാണ് ഈ നേട്ടം. കാർബൺ ഉദ്വമനം കുറയ്ക്കുന്നതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണിത്.

ലെവൽ 4+ നേടി അറാർ വിമാനത്താവളം

രണ്ടാം എയർപോർട്ട് ക്ലസ്റ്ററിൽ തന്നെയുള്ള അറാർ ഇന്റർനാഷണൽ എയർപോർട്ട് കാർബൺ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിൽ ലെവൽ 4+ നേടി വിസ്മയിപ്പിച്ചു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിൽ നിന്ന് കാർബൺ ഉദ്വമനം കുറയ്ക്കുന്നതിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണിത്. പരിസ്ഥിതി സംരക്ഷണത്തിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതിലൂടെയാണ് അറാർ വിമാനത്താവളം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.