വീടുകളിൽ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധം: ജാഗ്രതാ നിർദേശവുമായി സൗദി സിവിൽ ഡിഫൻസ്

  1. Home
  2. International

വീടുകളിൽ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധം: ജാഗ്രതാ നിർദേശവുമായി സൗദി സിവിൽ ഡിഫൻസ്

saudi fire


വീടുകളിലും താമസസ്ഥലങ്ങളിലും അഗ്നിശമന ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് അതോറിറ്റി നിർദേശം നൽകി. രാജ്യത്ത് വേനൽച്ചൂട് കടുത്ത പശ്ചാത്തലത്തിൽ തീപിടിത്ത സാധ്യതകൾ വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

അടിയന്തര ഘട്ടങ്ങളിൽ ഇവ ശരിയായ രീതിയിൽ ഉപയോഗിക്കാൻ എല്ലാവരും പഠിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ തരം തീപിടിത്തങ്ങളെ നേരിടാൻ അനുയോജ്യമായ 'ഡ്രൈ പൗഡർ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ' വീടുകളിൽ കരുതാം. അപകടങ്ങൾ ഉണ്ടായാൽ തീ വേഗത്തിൽ പടരുന്നത് തടയാൻ പ്രാഥമിക അറിവുകൾ സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഔദ്യോഗിക, സാമൂഹിക മാധ്യമങ്ങൾ വഴി സിവിൽ ഡിഫൻസ് ബോധവത്കരണ പ്രചാരണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് അതോറിറ്റി അറിയിച്ചു.