സൗദി കിരീടാവകാശിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

  1. Home
  2. International

സൗദി കിരീടാവകാശിയും യു.എസ് സെൻട്രൽ കമാൻഡ് മേധാവിയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി

saudi


സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ യു.എസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ ഏറ്റവും പുതിയ തന്ത്രപ്രധാന സംഭവവികാസങ്ങളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. സൗദി സഹമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസൈദ് ബിൻ മുഹമ്മദ് അൽ ഐബാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.