സൗദി കിരീടാവകാശിയുടെ ഫ്രഞ്ച് സന്ദർശനത്തിന് തുടക്കം; ചരിത്രപരമായ നാഴികക്കല്ലെന്ന് ഇമ്മാനുവൽ മാക്രോൺ

  1. Home
  2. International

സൗദി കിരീടാവകാശിയുടെ ഫ്രഞ്ച് സന്ദർശനത്തിന് തുടക്കം; ചരിത്രപരമായ നാഴികക്കല്ലെന്ന് ഇമ്മാനുവൽ മാക്രോൺ

saudi france


സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഫ്രാൻസ് സന്ദർശനത്തിന് ഊഷ്മളമായ തുടക്കമായി. സന്ദർശനത്തിന്റെ ഭാഗമായി പാരീസിലെ എലിസി കൊട്ടാരത്തിലെത്തിയ കിരീടാവകാശിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരിട്ട് സ്വീകരിക്കുകയും സൗഹൃദ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സൗദി കിരീടാവകാശിയുടെ ഈ സന്ദർശനം റിയാദും പാരീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ നിർണായക നാഴികക്കല്ലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖല നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഇരു രാജ്യങ്ങൾക്കും ഏകീകൃത കാഴ്ചപ്പാടാണുള്ളത്. വൻകിട പദ്ധതികൾ, നൂതന സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിൽ നിലവിലുള്ള സഹകരണം കൂടുതൽ വിപുലമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.