അമേരിക്കൻ എഫ്-35 യുദ്ധവിമാന ഇടപാടിനെ സ്വാഗതം ചെയ്ത് സൗദി എംബസി
സൗദി അറേബ്യയ്ക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ വാഷിങ്‌ടണിലെ സൗദി എംബസി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയും തുടർച്ചയും വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്ന് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രതിരോധ സഹകരണത്തിന്റെ പുരോഗതിയാണ് ഈ കരാറിലൂടെ പ്രതിഫലിക്കുന്നത്. റിയാദും വാഷിങ്‌ടണും തമ്മിലുള്ള ശക്തമായ സുരക്ഷാ ബന്ധം പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും, സംയുക്ത പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിർണായകമാണെന്നും എംബസി കൂട്ടിച്ചേർത്തു.
