സൗദി ദേശീയ ദിനം: സെപ്റ്റംബർ 23-ന് പൊതു അവധി പ്രഖ്യാപിച്ചു
സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ, സന്നദ്ധ (ലാഭേതര) സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സെപ്റ്റംബർ 23 (ബുധനാഴ്ച) പൊതു അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
തൊഴിൽ നിയമത്തിലെ ഭരണനിർവഹണ വ്യവസ്ഥകളിലെ 24-ാം വകുപ്പ് അനുസരിച്ചാണ് ജീവനക്കാരുടെ അവധി ക്രമീകരിച്ചിരിക്കുന്നത്. നിയമത്തിലെ മുഴുവൻ വ്യവസ്ഥകളും രാജ്യത്തെ എല്ലാ തൊഴിലുടമകളും കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശത്തിൽ വ്യക്തമാക്കുന്നു.
