യാത്രാനടപടികൾ സുഗമമാക്കാൻ സൗദി പാസ്‌പോർട്ട് വിഭാഗം; അതിർത്തികളിൽ സേവനങ്ങൾ ശക്തമാക്കി

  1. Home
  2. International

യാത്രാനടപടികൾ സുഗമമാക്കാൻ സൗദി പാസ്‌പോർട്ട് വിഭാഗം; അതിർത്തികളിൽ സേവനങ്ങൾ ശക്തമാക്കി

saudi passport


സൗദി അറേബ്യയിലെ എല്ലാ കര, വ്യോമ, നാവിക അതിർത്തികൾ വഴിയുമുള്ള യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലും തടസ്സമില്ലാതെയും പൂർത്തിയാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്). രാജ്യത്തേക്കെത്തുന്നവരുടെയും മടങ്ങുന്നവരുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയത്.

നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരെയും അതിർത്തി കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

ഇതോടൊപ്പം, സ്വദേശി പൗരന്മാർ തങ്ങളുടെ പാസ്‌പോർട്ടുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ജവാസത്ത് അഭ്യർത്ഥിച്ചു. പാസ്‌പോർട്ട് കേടുപാടുകൾ സംഭവിക്കാതെയും നഷ്ടപ്പെടാതെയും നോക്കണം. അശ്രദ്ധമായി വെയ്ക്കുകയോ, പണയം വെക്കുകയോ, ദുരുപയോഗം ചെയ്യുകയോ ചെയ്യരുത്. യാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ടിന്റെ കാലാവധിയും രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ജവാസത്ത് നിർദേശിച്ചു.