യുഎഇയിൽ സ്കൂൾ മൂന്നാം പാദ പരീക്ഷകൾ ജൂൺ 24 മുതൽ; ടൈംടേബിൾ പുറത്തുവിട്ടു

  1. Home
  2. International

യുഎഇയിൽ സ്കൂൾ മൂന്നാം പാദ പരീക്ഷകൾ ജൂൺ 24 മുതൽ; ടൈംടേബിൾ പുറത്തുവിട്ടു

exam


യുഎഇയിലെ സ്കൂളുകളിലെ 2025-2026 അധ്യയന വർഷത്തിലെ മൂന്നാമത്തെയും അവസാനത്തെയും പാദത്തിലെ (Third Term) പരീക്ഷാ ടൈംടേബിൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെയാണ് പരീക്ഷകൾ നടക്കുക. സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പരീക്ഷകൾ ബാധകം. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രാലയം വിജയശംസകൾ നേർന്നു.

ഈ അധ്യയന വർഷത്തിൽ ദേശീയ തലത്തിൽ കേന്ദ്രീകൃതമായി നടത്തുന്ന രണ്ട് പ്രധാന പരീക്ഷകളിൽ ഒന്നാണ് മൂന്നാം പാദ പരീക്ഷ. രണ്ടാം പാദത്തിന്റെ അവസാനത്തിൽ നടത്തേണ്ടിയിരുന്ന കേന്ദ്രീകൃത പരീക്ഷകൾ ഈ വർഷം റദ്ദാക്കുകയും പകരം സ്കൂൾ തലത്തിലുള്ള മൂല്യനിർണ്ണയം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഇപ്പോൾ ഒന്നും മൂന്നും പാദങ്ങളിൽ മാത്രമാണ് രാജ്യത്ത് കേന്ദ്രീകൃത പരീക്ഷകൾ നടക്കുന്നത്. അതേസമയം, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇത്തവണയും കേന്ദ്രീകൃത പരീക്ഷകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.