യുഎഇയിൽ സ്കൂളുകൾക്ക് 9 ദിവസം അവധി; ഈദ് അൽ അദ്‌ഹ, മിഡ്-ടേം ബ്രേക്ക് തീയതികൾ പ്രഖ്യാപിച്ചു

  1. Home
  2. International

യുഎഇയിൽ സ്കൂളുകൾക്ക് 9 ദിവസം അവധി; ഈദ് അൽ അദ്‌ഹ, മിഡ്-ടേം ബ്രേക്ക് തീയതികൾ പ്രഖ്യാപിച്ചു

schools


യുഎഇയിലെ സ്കൂളുകൾക്ക് ഈദ് അൽ അദ്‌ഹയോടനുബന്ധിച്ചും മിഡ്-ടേം ബ്രേക്കിനുമായി മെയ് അവസാന വാരം അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഷെഡ്യൂൾ പ്രകാരം മെയ് 25 മുതൽ 29 വരെയാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. മെയ് 23 (ശനി), 24 (ഞായർ) വാരാന്ത്യ അവധി കൂടി ചേർക്കുമ്പോൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ആകെ 9 ദിവസത്തെ അവധി ലഭിക്കും.

മൂന്നാം സെമസ്റ്ററിലെ അവസാന ഘട്ട പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ വിശ്രമവേള അനുവദിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ജൂൺ ഒന്നിന് സ്കൂളുകൾ വീണ്ടും തുറക്കും. തുടർന്ന് ജൂൺ 15, 16 തീയതികളിൽ മോക്ക് പരീക്ഷകൾ നടക്കും. ജൂൺ 17-ന് ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ കലണ്ടറിൽ വ്യക്തമാക്കുന്നു.

ഈ അധ്യയന വർഷത്തെ ഫൈനൽ പരീക്ഷകൾ ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് നടക്കുക. ജൂലൈ 3 ഈ വർഷത്തെ അവസാന പ്രവൃത്തി ദിവസമായിരിക്കും. ഇതിനുശേഷം വിദ്യാർത്ഥികൾക്ക് ദീർഘമായ വേനലവധി ആരംഭിക്കും.