ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചു; സുരക്ഷാ നിർദ്ദേശങ്ങളുമായി മന്ത്രാലയം

  1. Home
  2. International

ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചു; സുരക്ഷാ നിർദ്ദേശങ്ങളുമായി മന്ത്രാലയം

qatar


ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ചരക്ക് കപ്പലുകൾ, വിനോദ ബോട്ടുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ജലയാനങ്ങൾക്കും ഇനി മുതൽ തടസ്സമില്ലാതെ സർവീസ് നടത്താം. നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ സമുദ്ര വിനോദ മേഖലയ്ക്കും വ്യാപാര മേഖലയ്ക്കും ഇത് വലിയ ആശ്വാസമായി.

ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപും യാത്രയിലുടനീളവും ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ജീവൻരക്ഷാ ഉപകരണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണമെന്നും കാലാവസ്ഥാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.