യുഎഇയിൽ കടൽ പ്രക്ഷുബ്ധം; ഉയർന്ന താപനിലക്കും പൊടിക്കാറ്റിനും സാധ്യത

  1. Home
  2. International

യുഎഇയിൽ കടൽ പ്രക്ഷുബ്ധം; ഉയർന്ന താപനിലക്കും പൊടിക്കാറ്റിനും സാധ്യത

image


യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമാൻ ഉൾക്കടൽ തീരങ്ങളിൽ തിരമാലകൾ ഏഴ് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.രാജ്യത്ത് ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയോടെ ശക്തമായ കാറ്റിനും കടുത്ത ചൂടിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.