റിയാദ് മെട്രോയിൽ സീസൺ ടിക്കറ്റുകൾ; 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ
റിയാദ് മെട്രോയിൽ പുതിയ ടിക്കറ്റിങ് സൗകര്യം ആരംഭിക്കുന്നതായി റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
വിദ്യാർഥികൾക്ക് സെമസ്റ്റർ ടിക്കറ്റും മുഴുവൻ യാത്രക്കാർക്കും വാർഷിക ടിക്കറ്റും നൽകുന്നതാണ് പുതിയ ടിക്കറ്റിങ് സംവിധാനമെന്ന് അതോറിറ്റി വിശദീകരിച്ചു. നിശ്ചിത നിരക്കിൽ പരിധിയില്ലാത്ത യാത്ര അനുവദിക്കുന്നതാണ് ഈ ടിക്കറ്റുകൾ
വാർഷിക ടിക്കറ്റുകളിൽ റെഗുലർ ക്ലാസിന് 1260 റിയാലും ഫസ്റ്റ് ക്ലാസിന് 3150 റിയാലുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡിജിറ്റലായും കാർഡുകളായും ഈ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾ നഷ്ടപ്പെടാതിരിക്കാനും എളുപ്പത്തിൽ വീണ്ടെടുക്കാനും ഉപഭോക്താക്കൾ റജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി ടിക്കറ്റുകൾ വാങ്ങണമെന്ന് അധികൃതർ പ്രത്യേകം നിർദേശിച്ചു.
വിദ്യാർഥികൾക്കായുള്ള സെമസ്റ്റർ ടിക്കറ്റുകൾക്ക് ഈ ടിക്കറ്റിന് 260 റിയാലാണ് വില. സ്‌കൂൾ, സർവകലാശാല വിദ്യാർഥികൾക്ക് മാത്രമായി ലഭ്യമാകുന്ന റെഗുലർ ക്ലാസിൽ യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റിന് നാല് മാസത്തെ കാലാവധിയുണ്ടാകും. ഒരു അധ്യയന സെമസ്റ്റർ പൂർണമായും ഉൾക്കൊള്ളുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.
