മദീനയിൽ 'പേ പാർക്കിങ്' രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കം; സെപ്റ്റംബർ 26 വരെ സൗജന്യ സേവനം

  1. Home
  2. International

മദീനയിൽ 'പേ പാർക്കിങ്' രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കം; സെപ്റ്റംബർ 26 വരെ സൗജന്യ സേവനം

madinah


മദീന മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന സമഗ്ര നഗരവികസന പദ്ധതിയുടെ ഭാഗമായുള്ള 'മദീന പാർക്കിങ്' രണ്ടാം ഘട്ടത്തിന് അഞ്ച് പ്രധാന പാതകളിൽ തുടക്കമായി. സെപ്റ്റംബർ 26 വരെ നീണ്ടുനിൽക്കുന്ന പരീക്ഷണ കാലയളവിൽ 'മവാഖിഫ് അൽമദീന' മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പാർക്കിങ് പൂർണമായും സൗജന്യമായിരിക്കും.

അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്‌, അമീർ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്‌, സുൽത്താന, അമീറുൽ മുഅ്മിനീൻ ഉമർ ബിൻ അൽ ഖത്താബ്, കിങ് ഫഹദ് എന്നീ റോഡുകളിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. അശാസ്ത്രീയവും അനധികൃതവുമായ പാർക്കിങ് തടഞ്ഞ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും വേഗത്തിൽ പാർക്കിങ് കണ്ടെത്താനും പദ്ധതി സഹായിക്കും.

പരീക്ഷണ കാലയളവ് അവസാനിച്ച ശേഷം മണിക്കൂറിന് വാറ്റ് ഉൾപ്പെടെ 3.45 റിയാൽ ഫീസ് ഈടാക്കും. ഫീസ് അടക്കാൻ 20 മിനിറ്റ് ഗ്രേസ് ടൈം അനുവദിച്ചിട്ടുണ്ട്. ക്യാമറ നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് പാർക്കിങ് നിയന്ത്രിക്കുന്നത്. ആപ്പ് വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ ഫീസ് അടക്കാവുന്നതാണ്.