അബൂദബിയിൽ ഒക്ടോബർ 15 വരെ സുരക്ഷാ മോക്ഡ്രിൽ; ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തരുതെന്ന് മുന്നറിയിപ്പ്

  1. Home
  2. International

അബൂദബിയിൽ ഒക്ടോബർ 15 വരെ സുരക്ഷാ മോക്ഡ്രിൽ; ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തരുതെന്ന് മുന്നറിയിപ്പ്

abudhabi mock drill


അബൂദബിയിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വലിയ തോതിലുള്ള സുരക്ഷാ അഭ്യാസം (മോക്ഡ്രിൽ) ആരംഭിച്ചു. ഒക്ടോബർ 15 വരെ വിവിധ ഭാഗങ്ങളിലായി അബൂദബി പോലീസും സിവിൽ ഡിഫൻസ് അധികൃതരുമാണ് സംയുക്തമായി മോക്ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി.

സുരക്ഷാ അഭ്യാസങ്ങൾ നടക്കുന്ന ഭാഗങ്ങളിലേക്ക് പൊതുജനങ്ങൾ അടുക്കാൻ പാടില്ല. കൂടാതെ, മോക്ഡ്രില്ലുകളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ ചിത്രീകരിക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം അഭ്യാസങ്ങൾ യഥാർത്ഥ സംഭവങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ആശങ്ക പരക്കുന്നത് ഒഴിവാക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനുമാണ് ഈ കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്.