കുവൈറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു

  1. Home
  2. International

കുവൈറ്റിൽ ഉണ്ടായ വാഹന അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു

accident


കുവൈറ്റിലെ സെവൻത് റോഡിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്, ബീഹാർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരും പരിക്കേറ്റവും ഒരേ കമ്പനിയിലെ തൊഴിലാളികളാണ്. റോഡിലെ ബൈപ്പാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്ത തൊഴിലാളികളുമായി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.