കുവൈത്തിൽ കടൽ ടാക്സി ഉൾപ്പെടെ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി

  1. Home
  2. International

കുവൈത്തിൽ കടൽ ടാക്സി ഉൾപ്പെടെ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി

kuwait


കുവൈത്തിൽ കടൽ ടാക്സി ഉൾപ്പെടെ പുതിയ ഏഴ് വാണിജ്യ പ്രവർത്തനങ്ങൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകി. മറൈൻ പരിശീലനം, കടൽമാർഗ്ഗമുള്ള ഡെലിവറി സേവനങ്ങൾ, ജല വിനോദ പ്രവർത്തനങ്ങൾ എന്നിവയാണ് അനുമതി ലഭിച്ച മറ്റ് പ്രധാന മേഖലകൾ. ഇതിന് പുറമെ കടൽ മേഖല കേന്ദ്രീകരിച്ചുള്ള പരസ്യ സേവനങ്ങൾക്കും മറൈൻ അറ്റകുറ്റപ്പണി സേവനങ്ങൾക്കും പുതിയ ഉത്തരവിലൂടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

പുതിയതായി അനുവദിച്ച പ്രവർത്തനങ്ങളിൽ ആറെണ്ണത്തിന്റെയും മേൽനോട്ടവും നിയന്ത്രണവും കുവൈത്ത് കോസ്റ്റ് ഗാർഡ് നിർവഹിക്കും. അതേസമയം മൂവബിൾ ഷേഡിംഗ് സംവിധാനങ്ങളുടെ നിർമ്മാണം, വിതരണം എന്നീ പ്രവർത്തനങ്ങളുടെ മേൽനോട്ടം പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിക്കായിരിക്കും.

രാജ്യത്തെ സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കുന്നതിന്റെയും മറൈൻ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.