ദുബൈയിലെ 44 മേഖലകളിൽ ഷെയറിങ് താമസത്തിന് അനുമതി; പുതിയ മാർഗരേഖ പുറപ്പെടുവിച്ച് മുനിസിപ്പാലിറ്റി

  1. Home
  2. International

ദുബൈയിലെ 44 മേഖലകളിൽ ഷെയറിങ് താമസത്തിന് അനുമതി; പുതിയ മാർഗരേഖ പുറപ്പെടുവിച്ച് മുനിസിപ്പാലിറ്റി

dubai municipality


ദുബൈയിലെ വിവിധ കെട്ടിടങ്ങളിലും വില്ലകളിലും പങ്കുവെച്ചുള്ള താമസസൗകര്യത്തിന് (ഷെയേർഡ് അക്കോമഡേഷൻ) അനുമതി നൽകി ദുബൈ മുനിസിപ്പാലിറ്റി പുതിയ മാർഗരേഖ പുറപ്പെടുവിച്ചു. അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ ബർഷ 1, അൽ മുറഖബാത്ത് ഉൾപ്പെടെ 44-ലധികം മേഖലകളിലാണ് ഷെയറിങ് താമസത്തിന് അനുമതിയുള്ളത്. താമസക്കാരുടെ സുരക്ഷിതത്വവും ജീവിതനിലവാരവും ഉറപ്പാക്കുക, അനധികൃത താമസരീതികൾ തടയുക എന്നിവയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.

ഷെയറിങ് താമസം 'വ്യക്തികൾ', 'കുടുംബങ്ങൾ' എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. ഒരു റസിഡൻഷ്യൽ യൂനിറ്റിൽ ഒരു വിഭാഗത്തിന് മാത്രമേ അനുമതിയുള്ളൂ. ഒരു ബെഡ്‌റൂമിൽ ഒരാൾക്ക് കുറഞ്ഞത് അഞ്ച് ചതുരശ്ര മീറ്റർ സ്ഥലം നിർബന്ധമാണ്. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 500 മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്തും. വ്യവസ്ഥകൾ പാലിക്കുന്നതിനായി കെട്ടിട ഉടമകൾക്ക് ഒരു വർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അപേക്ഷകൾ 'ബിൽഡ് ഇൻ ദുബൈ' (Build in Dubai) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കാം.