ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം ഇന്ന്

  1. Home
  2. International

ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം ഇന്ന്

image


അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ദുബൈ സബീൽ ഗ്രാൻഡ് മോസ്കിൽ നടക്കും. ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.

അനുശോചനം അറിയിക്കുന്നതിനായി ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സബീൽ മജ്‌ലിസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാല് മണി മുതൽ മഗ്‌രിബ് നമസ്കാരം വരെയാണ് അനുശോചനം സ്വീകരിക്കുക.

ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ളുഹർ നമസ്കാരം വരെയും, അസർ നമസ്കാരത്തിന് ശേഷം മഗ്‌രിബ് നമസ്കാരം വരെയും അനുശോചനം അറിയിക്കാം.