ഷെയ്ഖ് ഹംദാൻ ഇനി ലെഫ്റ്റനന്റ് ജനറൽ; സ്ഥാനക്കയറ്റം നൽകി യുഎഇ പ്രസിഡന്റ്

  1. Home
  2. International

ഷെയ്ഖ് ഹംദാൻ ഇനി ലെഫ്റ്റനന്റ് ജനറൽ; സ്ഥാനക്കയറ്റം നൽകി യുഎഇ പ്രസിഡന്റ്

sheikh hamdan


ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. യുഎഇ സായുധ സേനയുടെ സുപ്രീം കമാൻഡറും പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതു സംബന്ധിച്ച ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചു.

യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിതനായി ഒരു വർഷത്തിന് ശേഷമാണ് സുപ്രധാന തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ സാൻഡ്ഹേഴ്സ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽ നിന്നാണ് ഷെയ്ഖ് ഹംദാൻ ബിരുദം നേടിയത്.