യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി; 22 മലയാളികളടക്കം ഇന്ത്യക്കാർ ബന്ദികൾ

  1. Home
  2. International

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി; 22 മലയാളികളടക്കം ഇന്ത്യക്കാർ ബന്ദികൾ

ship


യെമൻ, സൊമാലിയ തീരങ്ങളിൽ നടന്ന രണ്ട് വ്യത്യസ്ത കടൽക്കൊള്ള ആക്രമണങ്ങളിൽ 22 ഇന്ത്യക്കാർ ബന്ദികളാക്കപ്പെട്ടു. യെമൻ തീരത്തിന് സമീപം എരിത്രിയൻ പതാകയുള്ള 'എം.ടി സിബു' എന്ന കപ്പൽ പിടിച്ചെടുത്ത ആറംഗ കൊള്ളക്കാരുടെ സംഘം, അതിലുണ്ടായിരുന്ന 16 ഇന്ത്യക്കാരെ തടവിലാക്കി.

സൊമാലിയൻ തീരത്ത് കാമറൂൺ പതാകയുള്ള 'എം/വി ലുടുഫ്' എന്ന കപ്പൽ റാഞ്ചിയ സംഘം ആറ് ഇന്ത്യക്കാരുൾപ്പെടെ പത്ത് ജീവനക്കാരെയും ബന്ദികളാക്കി. മൊഗാദിഷുവിലെ തുർക്കി സൈനിക കേന്ദ്രത്തിലേക്ക് ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളുമായി പോയ കപ്പലാണിത്. ഓഗസ്റ്റ് 17-ന് നടന്ന് ആക്രമണത്തിന് ശേഷം കപ്പൽ സൊമാലിയയിലെ നുഗാൽ തീരത്തേക്ക് മാറ്റിയതായാണ് വിവരം.

ബന്ദികളാക്കപ്പെട്ട ജീവനക്കാർ നിലവിൽ സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ അറിയിച്ചു. നയതന്ത്ര തലത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.