ഹല്ലാനിയാത്ത് തീരത്ത് കുടുങ്ങിയ കപ്പലുകൾ നീക്കണം; ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ
ഒമാനിലെ അൽ ഖിബ്ലിയ്യ ദ്വീപിന് സമീപം അപകടത്തിൽപ്പെട്ട കപ്പലുകളും അവയിലെ ചരക്കുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടു. ഷലീം ആന്റ് ഹല്ലാനിയാത്ത് ദ്വീപ് മേഖലയിലാണ് നിലവിൽ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നത്.
നിശ്ചിത സമയപരിധിക്കുള്ളിൽ കപ്പലുകൾ മാറ്റാൻ തയ്യാറായില്ലെങ്കിൽ കപ്പലുടമകൾക്കെതിരെ ഒമാൻ സമുദ്രനിയമപ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരിസ്ഥിതി ആഘാതവും സമുദ്ര ഗതാഗത തടസ്സവും ഒഴിവാക്കാനാണ് അധികൃതരുടെ ഈ അടിയന്തര നീക്കം.
