ദുബൈ സന്ദർശകർക്ക് അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ; നടപടികൾ ലളിതമാക്കി ജി.ഡി.ആർ.എഫ്.എ
യുഎഇയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര സന്ദർശകർക്ക് ആശ്വാസ വാർത്തയുമായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (GDRFA). ആവശ്യമായ മുഴുവൻ രേഖകളും കൃത്യമായി സമർപ്പിച്ച് അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വെറും 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ (Working Hours) സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബൈയിലേക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരം.
ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പുതിയ സമയപരിധി വ്യക്തമാക്കിയത്. നിലവിൽ 30 ദിവസത്തെയും 60 ദിവസത്തെയും കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്ക് ഈ സംവിധാനം വഴി അപേക്ഷിക്കാനാകും.
പ്രധാന നിബന്ധനകളും ആവശ്യമായ രേഖകളും:
- അപേക്ഷിക്കേണ്ട രീതി: വിസയ്ക്കുള്ള അപേക്ഷകൾ യുഎഇ മോട്ടോർ മന്ത്രാലയത്തിന്റെ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ മുഖേനയാണ് സമർപ്പിക്കേണ്ടത്.
- ആവശ്യമായ രേഖകൾ: അപേക്ഷകന്റെ വ്യക്തമായ പേഴ്സണൽ ഫോട്ടോ, കാലാവധിയുള്ള പാസ്‌പോർട്ടിന്റെ കളർ പകർപ്പ് എന്നിവ നിർബന്ധമാണ്.
- പ്രത്യേക നിബന്ധന: ചില നിശ്ചിത രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ രാജ്യത്തെ ദേശീയ തിരിച്ചറിയൽ കാർഡിന്റെ (National ID) പകർപ്പ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
