കുവൈറ്റിൽ ഭക്ഷ്യ ട്രക്ക് ഉടമകൾക്ക് സ്മാർട്ട് ലൈസൻസുകൾ നിർബന്ധം
ഭക്ഷ്യ ട്രക്ക് ഉടമകൾ സ്മാർട്ട് ലൈസൻസുകൾ നേടണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. കമേഴ്സ്യൽ രജിസ്ട്രി പോർട്ടൽ വഴി സ്മാർട്ട് ലൈസൻസ് കൈപ്പറ്റി കാർട്ടുകളിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സ്മാർട്ട് ലൈസൻസിലൂടെ എല്ലാ നിയന്ത്രണാനുമതികളും ഉൾപ്പെടുകയും ഇലക്ട്രോണിക് പരിശോധന സാധ്യമാകുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 31നകം നിർദേശം പാലിക്കാത്ത ലൈസൻസ് ഉടമകൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
