ഗതാഗതക്കുരുക്കിന് പരിഹാരം; സൗദി കിഴക്കൻ പ്രവിശ്യയിൽ 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കി

  1. Home
  2. International

ഗതാഗതക്കുരുക്കിന് പരിഹാരം; സൗദി കിഴക്കൻ പ്രവിശ്യയിൽ 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കി

saudi


ദമ്മാം നഗരമുൾപ്പെടെയുള്ള സൗദി കിഴക്കൻ പ്രവിശ്യയിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനുമായി 43 ട്രാഫിക് സിഗ്നലുകൾ റദ്ദാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. 2025-ൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി. സിഗ്നലുകൾക്ക് പകരം ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി മേഖലയിൽ 690 ഇന്റർസെക്ഷനുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള 367 ക്രോസിങ്ങുകളും പുതുതായി സജ്ജമാക്കിയിട്ടുണ്ട്.

റോഡുകളിലെ അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി 225 നിർണ്ണായക പോയിന്റുകൾ കണ്ടെത്തി സുരക്ഷാ നടപടികൾ ശക്തമാക്കിയതായി നിർമ്മാണ മേഖലാ അണ്ടർ സെക്രട്ടറി മസാൻ മഖ്റജി വിശദീകരിച്ചു. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സമീപമുള്ള റോഡുകളിലെ 738 ഇടങ്ങളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ 1,227 പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ (Entry/Exit) ക്രമീകരിക്കുന്നതിനായുള്ള പഠനവും ഇതിനോടകം പൂർത്തിയാക്കി.