ഇറാന് എതിരെ സൈനിക താവളങ്ങള്‍ വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍

  1. Home
  2. International

ഇറാന് എതിരെ സൈനിക താവളങ്ങള്‍ വിട്ടു നല്‍കില്ലെന്ന് സ്‌പെയിന്‍

s


ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഇത്തരം സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു.സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമത്താവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ക്ക് ഇവ വിട്ടുനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ക്ക് മാത്രമല്ലാതെ ഇവിടെ നിന്ന് പിന്തുണ നല്‍കില്ലെന്ന് പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളെയും സ്‌പെയിന്‍ അപലപിച്ചു.