കുവൈത്തിൽ ശനിയാഴ്ച മഴയ്ക്കായി പ്രത്യേക പ്രാർഥന ; 108 പള്ളികളിൽ ചടങ്ങുകൾ നടത്തും

  1. Home
  2. International

കുവൈത്തിൽ ശനിയാഴ്ച മഴയ്ക്കായി പ്രത്യേക പ്രാർഥന ; 108 പള്ളികളിൽ ചടങ്ങുകൾ നടത്തും

IMAGE


മഴയ്ക്കായി പ്രത്യേക പ്രാർഥന നടത്താൻ കുവൈത്തിൽ ഒരുക്കങ്ങൾ. ശനിയാഴ്ച രാവിലെ 10.30ന് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 108 പള്ളികളിലാണ് പ്രാർഥന നടക്കുക.മഴക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്ന പ്രവാചകചര്യ പിന്തുടർന്നു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയം ഇമാമുകളോടും പ്രസംഗകരോടും അഭ്യർത്ഥിച്ചു

പ്രാർഥന നടക്കുന്ന പള്ളികളുടെ പട്ടിക ഉൾപ്പെടുത്തി ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. എൻജിനീയർ സുലൈമാൻ അൽ സുവൈലം സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രാലയം അറിയിച്ചു.

പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വിവിധ താമസമേഖലകളിലെ പള്ളികളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിശ്വാസികൾക്ക് അടുത്തുള്ള പള്ളി കണ്ടെത്താൻ സഹായിക്കുന്നതിനായി പള്ളികളുടെ പേരുകൾ പ്രത്യേകം പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.