പരസ്യങ്ങളിൽ അഭിനയിപ്പിച്ചു, പഠനത്തിൽ വീഴ്ച; കുട്ടികളുടെ കസ്റ്റഡി അവകാശം പിതാവിന് നൽകി കുവൈത്ത് അപ്പീൽ കോടതി

  1. Home
  2. International

പരസ്യങ്ങളിൽ അഭിനയിപ്പിച്ചു, പഠനത്തിൽ വീഴ്ച; കുട്ടികളുടെ കസ്റ്റഡി അവകാശം പിതാവിന് നൽകി കുവൈത്ത് അപ്പീൽ കോടതി

kuwait


കുട്ടികളെ പരസ്യങ്ങളിൽ അഭിനയിപ്പിക്കുകയും പഠനത്തിൽ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തെന്ന കേസിൽ, മാതാവിന്റെ സംരക്ഷണത്തിലായിരുന്ന രണ്ട് കുട്ടികളുടെ കസ്റ്റഡി അവകാശം പിതാവിന് വിട്ടുനൽകാൻ കുവൈത്ത് അപ്പീൽ കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡോ. ഖാലിദ് അൽ മന്ദീലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ബാലാവകാശ നിയമങ്ങൾ മുൻനിർത്തി ഈ വിധി പ്രസ്താവിച്ചത്.

കുട്ടികളെ പരസ്യങ്ങളിൽ പങ്കെടുപ്പിക്കുന്നത് മാത്രം തെറ്റായി കണക്കാക്കാനാവില്ലെങ്കിലും, അത് അവരുടെ പഠനനിലവാരത്തെ ബാധിക്കുകയും കുടുംബത്തിന്റെ ശ്രദ്ധ കുറയ്ക്കുകയും ചെയ്യുമ്പോൾ അത് രക്ഷിതാവിന്റെ വീഴ്ചയായി കരുതേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു.