അനധികൃതമായി മലിനജലം തള്ളുന്ന ടാങ്കറുകൾക്കെതിരെ കർശന നടപടി; 1 ലക്ഷം ദിർഹം വരെ പിഴ

  1. Home
  2. International

അനധികൃതമായി മലിനജലം തള്ളുന്ന ടാങ്കറുകൾക്കെതിരെ കർശന നടപടി; 1 ലക്ഷം ദിർഹം വരെ പിഴ

image


ദുബൈയിൽ നിശ്ചിത കേന്ദ്രങ്ങളിലല്ലാതെ അനധികൃതമായി മലിനജലം തള്ളുന്ന ടാങ്കറുകൾക്കെതിരെ കർശന നടപടിയുമായി ദുബൈ മുനിസിപ്പാലിറ്റി. മലിനജലവും മറ്റ് മാലിന്യങ്ങളും അനധികൃതമായി നിക്ഷേപിക്കുന്നത് ദുബൈ നിയമപ്രകാരം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം ഒരു ലക്ഷം ദിർഹം വരെ പിഴയും ചുമത്തും. പൊതുജനാരോഗ്യവും നഗരശുചിത്വവും ഉറപ്പാക്കുന്നതിനുള്ള 2015ലെ 14-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ തരത്തിലുള്ള മാലിന്യങ്ങൾ അനധികൃതമായി നിക്ഷേപിക്കുന്നതിനുള്ള പിഴ സംബന്ധിച്ച വിശദാംശങ്ങളും ദുബൈ മുനിസിപ്പാലിറ്റി പുറത്തുവിട്ടിട്ടുണ്ട്.നഗരത്തിലെ പൊതുശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.