അബൂദബിയിൽ കടകൾക്ക് മുന്നിലെ ഔട്ട്‌ഡോർ സീറ്റിങ്ങിന് കർശന നിബന്ധനകൾ

  1. Home
  2. International

അബൂദബിയിൽ കടകൾക്ക് മുന്നിലെ ഔട്ട്‌ഡോർ സീറ്റിങ്ങിന് കർശന നിബന്ധനകൾ

outdoor


നഗര ഭംഗിയും കാൽനടയാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കഫേകൾ, റെസ്റ്റോറന്റുകൾ, കടകൾ എന്നിവയ്ക്ക് മുന്നിലെ ഔട്ട്‌ഡോർ സീറ്റിങ് ഏരിയകൾക്ക് കർശന നിയന്ത്രണങ്ങളുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. ഇത്തരം ഔട്ട്‌ഡോർ സീറ്റിങ് സംവിധാനങ്ങൾ ഒരുക്കുന്നതിന് മുൻപ് അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി പത്രങ്ങൾ വാങ്ങിയിരിക്കണം. പുതിയ നിർദേശപ്രകാരം സ്ഥാപനത്തോട് ചേർന്നുള്ള നടപ്പാതകളിൽ മാത്രമേ ഇരിപ്പിടങ്ങൾ ഒരുക്കാവൂ, ഇത് കടയുടെ മുന്നിലെ നീളത്തേക്കാൾ കൂടാനും പാടില്ല.

കാൽനടയാത്രക്കാർക്കായി കുറഞ്ഞത് ഒരു മീറ്റർ വീതിയിൽ വഴി ഒഴിച്ചിടേണ്ടതുണ്ട്. കൂടാതെ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ കവാടങ്ങളിൽ നിന്ന് എട്ട് മീറ്ററും, ഇലക്ട്രിസിറ്റി റൂമുകൾക്ക് സമീപത്ത് നിന്ന് മൂന്ന് മീറ്ററും, പാർക്കിങ് ബസ് സ്റ്റോപ്പുകളിൽ നിന്ന് രണ്ട് മീറ്ററും അകലം പാലിക്കണം. സീറ്റിങ് ഏരിയകൾ പൂർണ്ണമായി അടച്ചുകെട്ടാൻ പാടില്ലെന്നും താൽക്കാലിക തടസ്സങ്ങളുടെ ഉയരം 1.20 മീറ്ററിൽ കവിയരുതെന്നും വ്യക്തമാക്കുന്നുണ്ട്. സംശയങ്ങൾക്കും പെർമിറ്റുകൾക്കുമായി 800 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.