സൗദിയിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; ചിലയിടങ്ങളിൽ ഇടിമിന്നലോടെ മഴ തുടരും

  1. Home
  2. International

സൗദിയിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; ചിലയിടങ്ങളിൽ ഇടിമിന്നലോടെ മഴ തുടരും

sand storm


സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബഹ, തബൂക്ക്, മദീന, റിയാദ്, നജ്‌റാൻ എന്നീ പ്രവിശ്യകളിലാണ് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളത്.

കിഴക്കൻ പ്രവിശ്യയിലും ജിസാനിലേക്കുള്ള തീരദേശ റോഡിലും കാറ്റ് അതീവ ശക്തമാകുമെന്നാണ് റിപ്പോർട്ട്. കാറ്റിനെത്തുടർന്ന് ഈ പ്രദേശങ്ങളിൽ കാഴ്ചപരിധി പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അതേസമയം, ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിലവിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുകയാണ്. ഇത് മക്ക പ്രവിശ്യയുടെ തെക്കൻ മലയോര മേഖലകളിലേക്കും വ്യാപിച്ചേക്കാമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു. എന്നാൽ, കിഴക്കൻ പ്രവിശ്യയും തലസ്ഥാനമായ റിയാദും ഉൾപ്പെടെയുള്ള സൗദിയുടെ പ്രധാന നഗരങ്ങൾ നിലവിൽ കടുത്ത ഉഷ്ണ തരംഗത്തിന്റെ പിടിയിലാണ്.